Spread the love
സംസ്ഥാന സർക്കാരിന്റെ വനിതാ സിനിമ പദ്ധതി പ്രകാരം നിർമ്മിച്ച ‘നിഷിദ്ധോ’ഐ എഫ് എഫ് കെ മത്സര വിഭാഗത്തിലേക്ക്

സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായി വനിതകളുടെ സംവിധാനത്തിൽ കെ.എസ്.എഫ്.ഡി.സി ആദ്യഘട്ടത്തിൽ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിൽ ഒന്നായ ‘നിഷിദ്ധോ’ 26-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. താരാ രാമാനുജൻ ആണ് ‘നിഷിദ്ധോ’യുടെ സംവിധായിക. ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്ന ദുർഗ്ഗാ വിഗ്രഹം നിർമ്മിക്കുന്നതിൽ നൈപുണ്യമുള്ള ‘രുദ്ര’ എന്ന അതിഥി തൊഴിലാളിയും വയറ്റാട്ടിയായി ജോലി നോക്കുകയും അതേ സമയം മരണാനന്തര ക്രിയകൾ നിർവഹിക്കുകയും ചെയ്യുന്ന ‘ചാവി’ എന്ന തമിഴ് പെൺകുട്ടിയുമായുള്ള സൗഹൃദം, ആണ് അവതരിപ്പിക്കുന്നത്.

Leave a Reply