Spread the love

തുടരെ ചിത്രങ്ങൾ പൊട്ടിയതോടെ നിവിൻ പോളി ഫാൻസ്‌ വലിയ നിരാശയിൽ ആയിരുന്നു. ഇപ്പോഴിതാ നിരവധി പ്രൊജെക്ടുകൾ അണിയറയിൽ ഒരുങ്ങവെ തന്റെ ഗംഭീര ട്രാൻസ്‌ഫോർമേഷൻ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് നടൻ. മെലിഞ്ഞു ചുള്ളനായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലൂക്ക് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിങ് ആണ്.

അതേസമയം നിരവധി ചിത്രങ്ങളാണ് നിവിൻപോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ലവ് ആക്‌ഷൻ ഡ്രാമയ്‌ക്കുശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടും ഒരുമിക്കുന്ന ഡിയർ സ്റ്റുഡന്റ്സ് ആണ് പുതിയ പ്രോജക്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ്‌കുമാർ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫീൽഗുഡ് എന്റർടെയ്‌നറായിരിക്കും. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽൽ നിവിൻ പോളിയാണ് നിർമ്മാണം. നയൻതാരയുടെയും ഭർത്താവ് വിഘ്‌നേഷ് ശിവന്റെയും പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്‌ചേഴ്സും സിനിമയുടെ ഭാഗമാണ്.

ആക്‌ഷൻ ഹീറോ ബിജു 2 ആണ് മറ്റൊരു പ്രോജക്ട്. ആര്യൻ രമണി ഗിരിജാ വല്ലഭൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് മറ്റൊരു പ്രോജക്ട്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖർ വർമ്മ രാജാവ് അണിയറയിൽ ഒരുങ്ങുന്നുണ്ട്. നിവിൻപോളി ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ഫാർമ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.പി. ആർ. അരുൺ ആണ് രചനയും സംവിധാനവും.പാച്ചുവും അത്ഭുതവിളക്കും സിനിമയ്ക്കുശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻപോളി ആണ് നായകൻ.

Leave a Reply