Spread the love

ലിസ്റ്റിൻ സ്റ്റിഫന്‍റെ മാജിക് ഫ്രൈംസ് നിര്‍മ്മിക്കുന്ന ബേബി ​ഗേളിന്‍റെ സെക്കന്‍റ് ഷെ‍‍ഡ്യൂളിൽ ജോയിൻ ചെയ്ത് നടന്‍ നിവിൻ പോളി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വർമ്മയാണ്. നിര്‍മ്മാതാക്കള്‍ തന്നെയാണ് വൈക്കത്ത് ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിവിന്‍ പോളി എത്തുന്ന വീഡ‍ിയോ പുറത്തുവിട്ടിരുന്നത്.

നേരത്തെ പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന ചിത്രത്തിന്‍റെ ചടങ്ങിനിടെ ലിസ്റ്റിൻ നടത്തിയ പരാമര്‍ശം നിവിനെ ഉദ്ദേശിച്ചാണ് എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ ആദ്യ ആരോപണം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു. പിന്നാലെ ലിസ്റ്റിനെതിരെ ആരോപണവുമായി നിര്‍മ്മാതാവ് സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. മലയാള സിനിമ ലിസ്റ്റിന്റെ കയ്യിലാകണമെന്ന് കള്ളപ്പണ ലോബിക്ക് താല്പര്യമുണ്ട് എന്നതായിരുന്നു സാന്ദ്ര ഉയര്‍ത്തിയ ആരോപണങ്ങളുടെ ഉള്ളടക്കം. എന്നാല്‍ താന്‍ ഒരു താരത്തിന്‍റെയും പേര് പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണമാണെന്നുമായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍റെ പിന്നീടുള്ള പ്രതികരണം.

അതേസമയം കൊട്ടാരക്കര ക്ഷേത്രോത്സവ വേദിയില്‍ നിവിന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഈ വിവാദത്തിനുള്ള മറുപടി എന്ന പേരിലും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ നാം കണ്ടുമുട്ടാറുണ്ടെന്ന് നിവിന്‍ പോളി അന്ന് പറഞ്ഞത്. ബേബി ഗേള്‍ ചിത്രത്തില്‍ നിന്നും നിവിന്‍ പോളി ഒരു ദിവസത്തെ ഷൂട്ടിന് ശേഷം പോയെന്നും അതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചത് എന്നും മറ്റും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്നം ഇല്ലെന്നാണ് സംവിധായകന്‍ അരുൺ വർമ്മ ചില മാധ്യമങ്ങളോട് പറഞ്ഞത്. അതിനിടയിലാണ് നിവിന്‍ വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

Leave a Reply