
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് വി ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല. സാങ്കേതിക വാദങ്ങളുയർത്തി വിചാരണയിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 14 ന് പ്രതികൾ വിചാരണ നടപടികൾക്ക് നേരിട്ട് ഹാജരാകാനായിരുന്നു തിരുവനന്തപരും സിജെഎം കോടതി നിർദ്ദേശം. എന്നാൽ ഹൈക്കോടതിയിലെ വിടുതൽ ഹർജിയിൽ വിധി വരുന്നത് വരെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് പ്രതികളായ വി ശിവൻകുട്ടിയക്കമുള്ളവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് സിയാദ് റഹ്മാൻ തള്ളി. ഹൈക്കോടതി നടപടി സർക്കാറിനേറ്റ തിരിച്ചടിയാണെന്നും മുട്ടാപ്പോക്ക് ന്യായം നിരത്താതെ വിചാരണയ്ക്ക് ഹാജരാകണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.