Spread the love

ടിപിആറിൽ മാറ്റമില്ല,ഉയർന്നുതന്നെ; നിയന്ത്രണം കടുപ്പിച്ചേക്കും.തീരുമാനം നാളെ.


തിരുവനന്തപുരം :കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അവലോകന യോഗത്തിൽ കൂടുതൽ കർശന നടപടികൾക്കു സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഓൺലൈനായി അവലോകന യോഗം ചേർന്നേക്കും. പോസിറ്റീവ് ആകുന്നവരുടെ എണ്ണത്തിലും ടിപിആറിലും കാര്യമായ കുറവില്ലാത്തതിനാൽ ഇനിയുള്ള നടപടികൾ എങ്ങനെ വേണമെന്നതാണു സർക്കാരിനു മുന്നിലുള്ള ചോദ്യം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കൂടുതലുള്ള ജില്ലകളിൽ നിയന്ത്രണം കർശനമാക്കുന്നതിനുള്ള സാധ്യതകളാകും പരിഗണിക്കുക.
ടിപിആർ ശനിയാഴ്ച 86 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.73% ആയത് ആശങ്കയോടെയാണു സർക്കാർ കാണുന്നത്. ഇന്നലെ 16.41 ആയി കുറഞ്ഞെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല.
അതേസമയം, പൂർണമായി അടച്ചിടുന്നതു പോലെയുള്ള നടപടികളോടു ജനങ്ങൾക്കും കടയടപ്പ് പോലുള്ള നിയന്ത്രണങ്ങളോടു വ്യാപാരിസമൂഹത്തിനുമുള്ള എതിർപ്പ് കണക്കിലെടുക്കേണ്ടി വരും. സംസ്ഥാനത്താകെ 4,85,017 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 26,586 പേർ ആശുപത്രികളിലാണ്. 1704 പേരെയാണു പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ചില ജില്ലകളിൽ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.രാജ്യത്തു കോവിഡ് കേസുകളിൽ നേരിയ കുറവുള്ളപ്പോഴാണു സംസ്ഥാനത്ത് ടിപിആർ കൂടുന്നത്. മറ്റു സംസ്ഥാനങ്ങൾ സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളിലേക്കു കടക്കുകയാണ്.

Leave a Reply