Spread the love

നടൻ മോഹൻലാൽ ആദ്യമായി സംവിധാന വേഷത്തിൽ എത്തിയ ചിത്രമാണ്. ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം നേരിടുന്ന വിമർശനങ്ങൾ വരുന്നത് ചിത്രം ഇതുവരെയും കാണാത്തവരിൽ നിന്നാണെന്ന് പറയുകയാണ് നടൻ മോഹൻലാൽ. താൻ പൊതുവേ വിമർശനങ്ങൾ സ്വീകരിക്കുന്ന വ്യക്തിയാണെന്നും എന്നാൽ വിമർശിക്കുമ്പോൾ ആ കാര്യത്തെക്കുറിച്ച് ധാരണ വേണം എന്നും മോഹൻലാൽ പറയുന്നു.

കണ്ടവരെല്ലാം വളരെയധികം ആസ്വദിച്ചു എന്നു പറയുന്നു. നാലു പതിറ്റാണ്ടിന് ശേഷം സമൂഹത്തിന് മടക്കി നൽകുന്ന ഒരു കാര്യമായിട്ടാണ് ബറോസിനെ കണ്ടത്. എന്നാൽ സിനിമ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ചിലർ ചിത്രത്തെ വിമർശിച്ച് രംഗത്ത് വരുന്നുണ്ട്. തന്റെ ചിത്രത്തെ ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളുമായോ താരതമ്യം ചെയ്യണമെന്ന് എവിടെയും അവകാശപ്പെട്ടിട്ടില്ല. തന്റെ കയ്യിൽ നിന്നും അസാധാരണമായ കഴിവുള്ള തന്റെ ടീമിൽ നിന്നും വ്യത്യസ്തമായ ഒരു പരീക്ഷണം മാത്രമാണ് ഫറൂസ് എന്നും മോഹൻലാൽ പറഞ്ഞു

Leave a Reply