
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്താൻ കൊവിഡ് വാക്സിൻ നിര്‍ബന്ധമാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. 18 വയസ് തികയാത്തതിനാൽ വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തതു കണക്കിലെടുത്താണ് ഇളവു. രണ്ട് ഡോസ് വാക്സിനെടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഇപ്പോള്‍ കോളേജിൽ വരാൻ അനുമതിയുള്ളത്. രണ്ടാം ഡോസിനായി കാത്തിരിക്കുന്ന കുട്ടികളെയും അനുവദിക്കാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. അതേസമയം, വാക്സിനോടു വിമുഖത കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്കരണം നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥികള്‍ക്ക് കൗൺസിലിങ് ഉറപ്പു വരുത്താനും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് സ്കൂളിലെത്താൻ സാധിക്കാത്തതിനു പുറമെ കൂട്ടുകാരെയും നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്അദ്ദേഹം പറഞ്ഞു. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിരിക്കാൻ സാധ്യതയുണ്ട്. ഇവര്‍ക്ക് കൗൺസിലിങ് ആവശ്യമാണെന്നും സ്കൂളുകളിലും കോളേജുകളുിലും കൗൺസിലര്‍മാര്‍ ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകളും നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ, കൂടാതെ കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസും ഉറപ്പാക്കണം എന്ന് അദ്ദേഹം നിർദേശിച്ചു.