Spread the love

അബുദാബി:യുഎഇയിൽ ജോലിയും, വീസയും മികച്ച വേതനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുവെന്നും, ഇത് തെറ്റായ സന്ദേശമാണെന്നും,ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുമായി അധികൃതർ.

No ‘free visa’ in UAE: Authorities warn against falling victim to fraud

വിവിധ തസ്തികകളിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ അറബിക്കിലും,ഇംഗ്ലീഷിലുമായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പതിനായിരം ദിർഹം മാസ വേതനവും,അനുബന്ധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് പരസ്യം. ഫ്രീ വീസ,വിസിറ്റിംഗ്, ടൂറിസ്റ്റ് വീസകൾക്ക് പുറമേ സംരംഭകർക്ക് യുഎഇയിൽ നൽകുന്ന വീസ ഉൾപ്പെടെ വ്യാജൻന്മാർ ഓഫർ ചെയുന്നുണ്ട്. ആദ്യം ടൂറിസ്റ്റ് വീസ നൽകി പിന്നീട് തൊഴിൽ വീ സയിലേക്ക് മാറാമെന്ന് പറഞ്ഞും പറ്റിക്കുന്നവരുന്നുണ്ട്.

എന്നാൽ യുഎഇയിലോ വിദേശത്തോ തൊഴിൽ ഓഫറുകൾ ലഭിച്ചാൽ സ്ഥാപനങ്ങൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പു വരുത്തണമെന്ന് മാനവ വിഭവശേഷി,സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പുനൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നത് രാജ്യത്ത് അനുവദനീയമല്ല.
ഇത് പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും, നിയമം ലംഘിച്ച് തൊഴിലെടുക്കുന്നവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന് മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും,തൊഴിൽ കരാർ പകർപ്പുകളും ഔദ്യോഗികമാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.

തൊഴിൽ ദായകരായ കമ്പനിയുടെ ടെലിഫോൺ നമ്പറുകൾനൽകി മന്ത്രാലയത്തിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താം.ഫ്രീ വീസ എന്നത് യുഎഇയിൽ നിലവിലില്ല. യുഎഇയിൽ തൊഴിൽ നിയമപ്രകാരം തൊഴിലുടമകൾ ആണ് വിസാ ചെലവുകൾ വഹിക്കേണ്ടത്. അതിനാൽ തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Leave a Reply