Spread the love
ക്ലാസ് മുറിയില്‍ ഹിജാബും കാവി ഷാളും വേണ്ട; ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി

ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

കേസില്‍ ഇന്നലെ വാദം കേട്ട ഹൈക്കോടതി ഇന്നാണ് ഇടക്കാല ഉത്തരവ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്. വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ മതവസ്ത്രങ്ങള്‍ വേണ്ടെന്ന് ബെ്ഞ്ച് ഇന്നലെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമാവുന്നതുവരെ മതവസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളില്‍ വേണ്ടെന്നാണ് ഉത്തരവ്. യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply