ഗൂഗിളിന്റെ മെയിലിങ് ആപ്പായ ജിമെയിലിൽ ഇനി ഓഡിയോ കോളുകളും വീഡിയോ കോളുകളുമെല്ലാം ചെയ്യാനാകും. ആൻഡ്രോയ്ഡിലും ആപ്പിൾ ഫോണിലും ഈ ഓഡിയോ കോൾ സംവിധാനം കൊണ്ടുവരും. ഈയാഴ്ച മുതൽക്കു തന്നെ ഈ സൗകര്യം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇനി ഓരോ ആവശ്യങ്ങൾക്കായി നമുക്ക് ഗൂഗിൾ ആപ്പുകളിൽ ചാടിക്കളിക്കേണ്ടതായി വരില്ല.