Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹയർ സെക്കന്ററി വിഭാഗം ക്ലാസ്സുകളിൽ ഇനിമുതൽ 50 കുട്ടികൾ. സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഈ വ്യവസ്ഥ കർശനമാക്കാനും നിർദ്ദേശമുണ്ട്. അധിക ബാച്ചുകൾ അനുവദിക്കണമെന്നും പ്രൊഫസർ വി കാർത്തികേയൻ നായർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശമുണ്ട്.

കുട്ടികളുടെ എണ്ണം കുറക്കുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ്സിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ സാധിക്കും. നിലവിൽ ഹയർ സെക്കൻഡറി ബാച്ചുകൾക്ക് അസന്തുലിതാവസ്ഥയുണ്ട്. ചില സ്ഥലങ്ങളിൽ പത്താം ക്ലാസ്സ് ജയിക്കുന്നവരുടെ എണ്ണം അനുസരിച്ച് ഹയർ സെക്കന്റി ബാച്ചുകളും ഇല്ല. 65 വിദ്യാർത്ഥികൾ വരെ ഒരു ക്ലാസ്സിൽ പഠിക്കുന്നുണ്ടെന്നും ബെഞ്ച് റിപ്പോർട്ട് പറയുന്നു.

കുട്ടികളുടെ എണ്ണം കൂടുന്നതനുസരിച്ച് പഠനം താളം തെറ്റിക്കുന്നു. എന്നാൽ ചില സ്ഥലങ്ങളിൽ ഒരു ക്ലാസ്സിൽ 15 മുതൽ 16 കുട്ടികൾ മാത്രമാണ് ഉള്ളത്. സ്ഥിരം അധ്യാപക തസ്തികകൾ സൃഷ്ടിച്ചതിലുൾപ്പടെ അപാകതകളുണ്ടെന്നും സമിതിയുടെ പഠനത്തിൽ പറയുന്നു.

Leave a Reply