
തിരുവനന്തപുരം: അപേക്ഷകള്‍ എഴുതുമ്പോൾ ഇനിമുതല്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യര്‍ഥിക്കുന്നു എന്നെഴുതണമെന്നാണ് ഇത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് എല്ലാ വകുപ്പ് തലവന്മാര്‍ക്കും നല്‍കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.