Spread the love
സൗദിയിൽ തുറന്ന സ്ഥലങ്ങളിൽ ഇനി മാസ്ക് വേണ്ട; അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; പുതിയ നിബന്ധനകൾ വിശദമായി അറിയാം

ജിദ്ദ: രാജ്യത്ത് കൊറോണ വാക്സിനേഷൻ പാരമ്യത്തിൽ എത്തിയതിനാലും കൊറോണ കേസുകൾ കുത്തനെ കുറഞ്ഞതിനാലും പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഈ മാസം 17 ഞായറാഴ്ച മുതൽ ബാധകമാകുന്ന പുതിയ മാറ്റങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത് താഴെ വിവരിക്കുന്നു.

തുറന്ന സ്ഥലങ്ങളിൽ മാാസ്ക്ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ ചില പ്രത്യേക സ്ഥലങ്ങൾക്ക് പ്രസ്തുത ഇളവ് ബാധകമാകില്ല. അതേ സമയം അടഞ്ഞ ഏരിയകളിൽ മാസ്ക്ക് ധരിക്കുന്നത് നിർബന്ധമായും തുടരണം.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കുള്ള മുൻ കരുതൽ നിർദ്ദേശങ്ങളിൽ താഴെ പറയും പ്രകാരം ഇളവുകൾ അനുവദിച്ചു.

മസ്ജിദുൽ ഹറാമിലെ മുഴുവൻ ശേഷിയും ഉപയോഗിക്കാം. ജോലിക്കാരും സന്ദർശകരും പള്ളിയുടെ മുഴുവൻ കോറിഡോറുകളിലും മുഴുവൻ സമയം മാസ്ക്ക് ധരിക്കണം. അതേ സമയം തവക്കൽനായോ ഇഅതമർനായോ ഉപയോഗിച്ച് ഉംറക്കും നമസ്ക്കാരത്തിനുമുള്ള അപ്പോയിൻ്റ മെൻ്റുകൾ എടുക്കണം.

പൊതു സ്ഥലങ്ങളിലും പൊതു കൂടിച്ചേരലുകളിലും ഗതാഗത സംവിധാനങ്ങളിലും റെസ്റ്റോറൻ്റുകളിലും തീയേറ്ററുകളിലും മറ്റും ഇനി മുതൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. മുഴുവൻ ശേഷിയും ഉപയോഗിക്കുകയും ചെയ്യാം.

സ്ഥാപനങ്ങളിലെ പരിപാടികളിലും ഓഡിറ്റോറിയങ്ങളിലും ആളുകളൂടെ എണ്ണം പരിമിതപ്പെടുത്തിയത് ഒഴിവാക്കി.

മുകളിൽ പരാമർശിച്ച ആക്റ്റിവിറ്റികളിലും രണ്ട് ഡോസ് വാക്സിനെടുത്തവർക്കും വകിസ്നെടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കും പ്രവേശിക്കാം. അതേ സമയം മാസ്ക്ക് ധരിക്കലടക്കമുള്ള മുൻ കരുതലുകൾ പാലിക്കണം.

തവക്കൽനാ ആപ് വഴി സ്റ്റാറ്റസ് പരിശോധന ബാധകമാക്കിയിട്ടില്ലായിരുന്ന സ്ഥലങ്ങളിൽ സാമൂഹിക അകലവും മാസ്ക്ക് ധരിക്കലും തുടരണം.

സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് പരിശോധിക്കലും മാസ്ക്ക് ധരിക്കലും ഇനിയും തുടരണം.

Leave a Reply