ഷൊർണൂർ: മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെയുള്ള ട്രെയിൻ യാത്രാ നിരക്കിളവുകൾ റെയിൽവേ നിർത്തി. കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകൾ ഇപ്പോൾ സാധാരണ സർവീസ് പുനരാരംഭിച്ചെങ്കിലും ഭിന്നശേഷിക്കാർ, വിദ്യാർഥികൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ) എന്നിങ്ങനെ ചിലർക്കൊഴികെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണു റെയിൽവേ ബോർഡിന്റെ തീരുമാനം.
53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്കു പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്കു മുൻപ് 50– 75 % ഇളവു നൽകിയിരുന്നു.