സുപ്രസിദ്ധ ഹോളിവുഡ് ചിത്രം ഫോർ ബ്രദേഴ്സിനെ ആധാരമാക്കി 2005ൽ അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ബിഗ്ബി. അവതരണത്തിലെ പുതുമ കൊണ്ടും അന്നുവരെ മലയാളികൾ ശീലിച്ച സിനിമാനുഭവത്തിൽ നിന്നും അത്യന്തം മാറിയുള്ള സൃഷ്ടിയായതുകൊണ്ടും ബിലാൽ അന്ന് തിയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിൽ പോലും 2024ൽ പോലും ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ സിനിമയെ പ്രേക്ഷകർഏറ്റെടുക്കുകയായിരുന്നു.
ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി വേണം എന്നുള്ളത് വർഷങ്ങളായുള്ള സിനിമ പ്രേമികളുടെ ആഗ്രഹമാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്നൊരു ചിത്രം വരുമെന്ന് വർഷങ്ങൾക്കു മുൻപ് അമൽ നീരദും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നെ സിനിമയുടെ കൂടുതൽ അപ്ഡേറ്റുകൾ സംവിധായകനിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ വന്നിരുന്നില്ല. ബിലാലിൽ യൂത്ത് ഹീറോ ദുൽഖർ സൽമാനും അതിഥി വേഷത്തിൽ എത്തുമെന്നും കിംവദന്തികൾ പരന്നിരുന്നെങ്കിലും ഇതിനൊന്നും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല
അമൽനീരദ് ബിലാൽ പ്രഖ്യാപിച്ചതിനുശേഷം മമ്മൂക്ക ഏത് പ്രമോഷൻ പരിപാടിയിൽ പങ്കെടുത്താലും ആദ്യം നേരിടുന്ന ചോദ്യം ബിലാലിനെ കുറിച്ചുള്ളതായിരുന്നു. ഇത്തരത്തിൽ മമ്മൂക്കയിൽ നിന്നും സംവിധായകനിൽ നിന്നും കാര്യമായ അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ലെങ്കിലും ഇപ്പോഴിതാ ബിലാൽ ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നും തിരക്കഥ പൂർത്തിയായെന്നുമുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ബോഗയ്ൻ വില്ലയ്ക്കുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ബിലാൽ തന്നെയാണ്. ഔദ്യോഗിക വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി. ഇതിനു മുകളിൽ ബിലാലിനെ കൊണ്ടുവരാനാണ് അമൽ നീരദിന്റെ ശ്രമം എന്നും വാർത്തകൾ ഉണ്ട്.