വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുതിർന്ന നടി മീനാ ഗണേഷ് കഴിഞ്ഞ ദിവസമാണ് വിടവാങ്ങിയത്. സിനിമാരംഗത്തെ നിരവധി പ്രമുഖ താരത്തിന് ആദരാഞ്ജലി നേർന്നു രംഗത്തെത്തിയിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് നാടക രംഗത്തേക്കും പിന്നാലെ സിനിമയിലേക്കും കാലെടുത്തുവെച്ച താരം തന്റെ ഭർത്താവുമായുള്ള വിവാഹത്തെക്കുറിച്ചും മകനിൽ നിന്ന് നേരിട്ട് മോശം അനുഭവത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്
നാടക സംവിധായകനും നടനും ഒക്കെയായിരുന്ന ഗണേഷുമായി ആറു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ഏറെ വിവാദങ്ങളിലൂടെ കടന്നാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഈ ബന്ധത്തിൽ തന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നും മീനാഗണേഷ് പറയുന്നു. അക്കാലത്ത് നാടകത്തിൽ പോകുന്നവരൊക്കെ മോശക്കാരാണെന്നായിരുന്നു പൊതു ധാരണ എന്നും എന്നിട്ടും ഞങ്ങളുടെ പ്രണയം മുന്നോട്ടു പോയെന്നും താരം പറഞ്ഞിരുന്നു. ഭർത്താവിന്റെ മരണം അപ്രതീക്ഷിതമായിരുന്നു എന്നും താനൊരു ഷൂട്ടിങ്ങിനു പോയ സമയത്ത് ആയിരുന്നു സംഭവം എന്നും മീന പറഞ്ഞിരുന്നു. ഭർത്താവിന്റെ മരണവാർത്തയറിഞ്ഞ് നടൻ ജഗദീഷ് മുകേഷും എല്ലാം വീട്ടിൽ വന്നിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
അതേസമയം തന്റെ മകൻ തന്നെ വളരെയധികം ദ്രോഹിച്ചു എന്നും മകന്റെ കല്യാണശേഷം അവർക്ക് തന്നെ വേണ്ടാതാവുകയായിരുന്നു എന്നും മീന പറഞ്ഞിരുന്നു. മകന്റെ ഭാഗത്തുനിന്നും ദേഹോപദ്രവം വരെ ഏൽക്കുന്ന സ്ഥിതി ഉണ്ടായി എന്നും രോഗബാധിതയായ തന്നോട് ചിരട്ട എടുത്തുവച്ച് തെണ്ടാൻ വരെ മകൻ പറഞ്ഞുവെന്നു താരം മുൻപ് തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഇതൊരു പരാതിയിലേക്ക് പോകുകയും പോലീസിന്റെ സാന്നിധ്യത്തിൽ പരിഹരിക്കുകയുമായിരുന്നു. അതേസമയം അമ്മയെ താൻ നോക്കിയില്ലെന്നത് വെറും ആരോപണങ്ങൾ മാത്രമാണെന്നും അമ്മയെ താൻ വളരെ നല്ല രീതിയിൽ ആണ് നോക്കിയിരുന്നത് എന്നും മകൻ വ്യക്തമാക്കിയിരുന്നു.