തിരുവനന്തപുരം: പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ ബജറ്റിൽ ഒഴിവാക്കിയിരിക്കുകയാണ് ധനമന്ത്രി കെ. എൻ.ബാലഗോപാലൻ.
നികുതി ഒറ്റത്തവണ തീർപ്പാക്കൽ നടപടി തുടരും. എന്നാൽ ചെലവ് ചുരുക്കാനും ഒപ്പം വരുമാനം കൂട്ടാനുള്ള പദ്ധതികൾ പ്രതിസന്ധിക്കു ശേഷമായിരിക്കും പ്രഖ്യാപിക്കുക.പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1,000 കോടി രൂപ വായ്പയായി നൽകും.പലിശ ഇളവ് നൽകുന്നതിനായി 25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.കെഎഫ്സിയുടെ വായ്പ അടുത്ത അഞ്ച് വർഷം കൊണ്ട് 10,000 കോടി ആയി ഉയർത്തും. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പയും കെഎഫ്സി അനുവദിക്കും. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കും. ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും.വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ടാക്കും.വിനോദ സഞ്ചാരമേഖല മാർക്കറ്റിങ്ങിനായി 50 കോടി രൂപയും,ടൂറിസം പുനരുജീവന പാക്കേജിലേക്ക് 30 കോടി വീതവും അനുവദിച്ചു.
ധനമന്ത്രി കെ.എൻ.ബാലഗോപാലന്റെ ബജറ്റ് പ്രസംഗം ഒരു മണിക്കൂറും ഒരു മിനിറ്റും വരെ നീണ്ടു.കെഎസ്ആർടിസി, സിഎൻജി ബസ്സുകൾക്കായി 100 കോടി വകയിരുത്തി.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഠനത്തിന് അഞ്ചുകോടി. കോവിഡ് പശ്ചാത്തലത്തിൽ പുതിയ നികുതി നിർദേശങ്ങൾ ഇല്ല. ചരക്കു സേവന നികുതി നിയമത്തിൽ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്ത ഭേദഗതികൾ 2021 ലെ കേന്ദ്ര ധനകാര്യ നിയമപ്രകാരം സിജിഎസ്ടി നികുതി നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. സമാന ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തുമെന്നും കെ. എൻ.ബാലഗോപാലൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.