പല പല കാര്യങ്ങൾക്ക് കീശയിലെ പണം ചെലവഴിക്കുന്ന മനുഷ്യർ ഒരല്പം തുക തങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനും നീക്കിവെക്കണം. കാരണം സ്വന്തം ചർമ്മവും ഭംഗിയുമാണ് മിക്കപ്പോഴും നമ്മളിൽ ആത്മവിശ്വാസം നിറയ്ക്കുന്നതും, മറ്റുള്ളവരുടെ ഓർമ്മകളിൽ നമ്മളെ പ്രസരിപ്പുള്ളവരായി നിലനിർത്തുന്നതും. ആധുനിക ലോകത്തെ തിരക്കുകൾക്കിടയിലും അനാരോഗ്യകരമായ ഭക്ഷണങ്ങൾക്കിടയിലും ചെറുപ്പം നിലനിർത്തുക എന്നത് പക്ഷേ വലിയ പണിയാണ്. ഇത്തരത്തില്‍ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം..
- മഞ്ഞള്‍
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
- മധുരക്കിഴങ്ങ്
വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
- ബെറിപ്പഴങ്ങള്‍
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
- അവക്കാഡോ
ഒമേഗ 3 ഫാറ്റി ആസിഡുംആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും സഹായിക്കും.
- മുട്ട
പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നതും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
- സൂര്യകാന്തി വിത്തുകള്‍
വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- ഡാര്‍ക്ക് ചോക്ലേറ്റ്
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.