Spread the love

പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ ആരാധക പിന്തുണയുള്ള നടനാണ് അല്ലു അർജുൻ. തെന്നിന്ത്യയിൽ അല്ലു അർജുനുള്ള ജനപ്രിയത പകരം വയ്ക്കാൻ ഇല്ലാത്തതാണ്. മലയാളികൾക്ക് ആകട്ടെ അന്യഭാഷ നടി – നടന്മാരെ സ്വന്തം എന്ന പോലെ അംഗീകരിക്കാൻ വലിയ പാടാണ്. എന്നാൽ അല്ലു അർജുൻ, വിജയ് തുടങ്ങിയവരുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. അല്ലു അർജുൻ പലപ്പോഴും മലയാളികളുടെ സ്വന്തം ഹീറോ പോലെയാണ് ഇവിടെ വന്ന് വിജയങ്ങൾ വാരി കൊണ്ട് പോവാറ്. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നെസ് രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

സിനിമകൾ ആവശ്യപ്പെടുന്ന തരത്തിലാണ് പലപ്പോഴും തന്റെ ഭക്ഷണ നിയന്ത്രണം. എങ്കിലും പ്രാതലിൽ വലിയ മാറ്റമൊന്നും ഉണ്ടാവാറില്ല. ബ്രേക്ക് ഫാസ്റ്റിന് മുൻപായി 45 മിനുറ്റ് മുതൽ ഒരു മണിക്കൂർ വരെ ഓടും. ബ്രേക്ക് ഫാസ്റ്റിൽ എപ്പോഴും മുട്ട ഉണ്ടാകും. ചില പാലുത്പന്നങ്ങൾ കഴിച്ചാൽ അലർജിയുണ്ടാക്കുന്നതിനാൽ അത് ഒസീവാക്കിയിട്ടുണ്ട്. ഊർജ്ജസ്വലനാണെങ്കിൽ ആഴ്ചയിൽ എല്ലാം ദിവസും വർക്കൗട്ട് നടത്തും. മടിയാണെങ്കിൽ അത് മൂന്ന് ദിവസത്തേക്ക് ചുരുങ്ങുമെന്നും അല്ലു അർജുൻ പറയുന്നു.

അതേസമയം കലക്ഷനിൽ റെക്കോർഡ് ഇട്ട് മുന്നേറുകയാണ് പുഷ്പ 2 ദി റൂൾ. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിലാണ് സിനിമ 1000 കോടി ക്ലബ്ബിൽ കയറിയത്. പ്രദർശനത്തിനെത്തി 11 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 1,409 കോടി രൂപ എത്തിയിരുന്നു. ആദ്യഭാഗത്തിന്റെ മുഴുവൻ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ പല റെക്കോർഡുകളും പഴങ്കഥയായി.

Leave a Reply