Spread the love
കരിപ്പൂർ റൺവേ നീളം കുറക്കാൻ അനുവധിക്കില്ല: എംഡിഎഫ്

കരിപ്പൂർ: 2860 മീറ്റർ നീളമുള്ള കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ 2560 മിറ്ററാക്കി വെട്ടി ച്ചുരുക്കി വൻകിട മുതലാളിമാർക്ക് സൗകര്യം ഒരുക്കാനുള്ള നീക്കം അനുവധിക്കില്ലെന്ന് മലബാർ ഡവലപ്മെന്റ് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

റൺവേ നീളം കുറക്കുന്നതിലൂടെ ഇവിടേക്കുള്ള വലിയ വിമാനങ്ങളുടെ വരവ് തടായാനാണ് ചില കുബുദ്ധികളുടെ ശ്രമം. ഇത്തരത്തിലുള്ള സമീപനം ഒരിക്കലും അനുവധിക്കില്ലെന്ന് എം.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ മുന്നോടിയായി നാളെ 4.30 ന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ ബഹുജന കൺവൻഷൻ നടക്കും. അന്താരാഷ്ട്ര നിയമം അനുസരിച്ച് റിസ ഏരിയ 90 മീറ്റർ ആണ്. എന്നാൽ 2017-ൽ ഡി ജി സി എയുടെ നിർദേശപ്രകാരം 90 മീറ്ററിൽ നിന്ന് റിസ എരിയ 240 മീറ്ററാക്കി വർധിപ്പിച്ചിട്ടുണ്ട്. ഇനിയും റിസ ഏരിയ വർധിപ്പിക്കുന്നത് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിലേക്ക് താത്പര്യം ഇല്ലാതാക്കുന്നതിനാണെന്നും ആരോപിച്ചു.

നാളെ നടക്കുന്ന കൺവെൻഷൻ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. ടി വി ഇബ്റാഹീം എം എൽ എ അധ്യക്ഷത വഹിക്കും. വഖ്ഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, നഗരസഭാ അധ്യക്ഷ സി ടി ഫാത്തിമത്ത് സുഹറാബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply