ചെന്നൈ : പരിപാടിക്കായി നൽകിയ 29.5 ലക്ഷം അഡ്വാൻസ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സംഗീതസംവിധായകൻ എ.ആർ.റഹ്മാനെതിരെ അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിന് പരാതി നൽകി.
2018 ഡിസംബറിൽ ചെന്നൈയിൽ ഒരു വാർഷിക സമ്മേളനം നടത്താൻ അസോസിയേഷൻ പദ്ധതിയിട്ടിരുന്നു. സമ്മേളനത്തിൽ എ.ആർ.റഹ്മാൻ ഷോ നടത്താനായി ബുക് ചെയ്തിരുന്നു. ഇതിനായി 29.5 ലക്ഷം രൂപയും അഡ്വാൻസ് നൽകി.
എന്നാൽ തമിഴ്‌നാട് സർക്കാരിൽ നിന്ന് അനുയോജ്യമായ സ്ഥലവും അനുമതിയും നേടിയെടുക്കാൻ അസോസിയേഷന് കഴിഞ്ഞില്ല. തുടർന്ന് റഹ്മാന്റെ ടീമിനെ അറിയിക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റീഫണ്ടിനായി ഒരു പോസ്റ്റ്-ഡേറ്റഡ് ചെക്ക് അസോസിയേഷന് നൽകിയിരുന്നു. എന്നാൽ ചെക്ക് മടങ്ങിയെന്നും പരാതിയിൽ പറയുന്നു.