തിരുവനന്തപുരം: തിങ്കളാഴ്ച കെ എസ് ആർ ടീ സി യുടെ സാധാരണ സർവീസ് ഉണ്ടായിരിക്കുന്നതല്ല. തൊഴിലാളി സംഘടനകൾ പ്രഘ്യപിച്ച ഹർത്താൽ കാരണം ജീവനക്കാരുടെ അഭാവം പ്രതീക്ഷിച്ചു കൊണ്ടാണ് തീരുമാനം. ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു അവശ്യ സർവിസുകൾ മാത്രം ഉണ്ടാവും. രാവിലെ ആറുമുതൽ വൈകിട്ടു ആറുവരെ പോലീസ് അകമ്പടിയോടെ മാത്രം ആവും സർവിസുകൾ. വൈകിട്ട് ആറിന് ശേഷം എല്ലാ സെർവീസുകളും പുനരാരംഭിക്കും.