വാക്‌സിന്‍ സ്വീകരിക്കാത്ത ജോലിക്കാര്‍ക്ക് ശമ്പളമില്ലെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിരിക്കണം എന്ന് താനെ മേയര്‍ നരേഷ് ഹസ്‌കെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കൃത്യമായ ഇടവേളയ്ക്കുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ശമ്പളം നല്‍കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അതാത് ഓഫീസുകളില്‍ സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 100% വാക്‌സിനേഷന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് തീരുമാനമെടുത്തതെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.