Spread the love
കെഎസ്ആർടിസിയിൽ ശമ്പളമില്ല, കെ-സ്വിഫ്റ്റിൽ ഓണം അഡ്വാൻസ്

കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ഓണത്തിന് അഡ്വാൻസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർമാർക്ക് 3000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം.2022 ജൂലൈ 31നോ അതിന് മുമ്പോ ജോയിൻ ചെയ്തവർക്കാണ് ഓണം അഡ്വാൻസ് നൽകുക . ഈ തുക പിന്നീട് ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കും.ഓണം അ‍ഡ്വാൻസ് ആവശ്യമുള്ളവർ സത്യവാങ്മൂലം അഡ്വാൻസായി നൽകുന്ന തുക തുല്യ ഗഡുക്കളാക്കി തിരിച്ചു പിടിക്കാൻ അനുമതി നൽകുന്ന സത്യവാങ്മൂലം ഒപ്പിട്ട് ഈ മാസം 31ന് മുമ്പ് swift.onamadvance@gmail.com എന്ന വിലാസത്തിൽ അയക്കണമെന്നതാണ് നിർദേശം. കെഎസ്ആർടിസിയിൽ ജൂലൈ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്യാനായിട്ടില്ല.

Leave a Reply