ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ബാലഭാസ്ക്കറിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സി ബി ഐയോട് വിശദീകരണം ചോദിച് കോടതി. വിശദീകരണത്തിന് ഒരു മാസം സമയം വേണമെന്നായിരുന്നു സി ബി ഐ യുടെ ആവശ്യം. ഈ ആവശ്യം കോടതി തള്ളി. സ്വർണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേർന്ന് ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തിൽ സി ബി ഐയുടെ റിപ്പോർട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛൻ ഉണ്ണി തിരുവനന്തപുരം സി ജെ എം കോടതിയെ സമീപിച്ചത്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് ആണ് സിബിഐ സംഘം കണ്ടെത്തൽ. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമായി കേസെടുത്തു.