സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വി സി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. കേസിൽ യുജിസിയെ കേസിൽ കക്ഷിചേർത്തു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസാ തോമസ് ആണ് ഇപ്പോൾ കെടിയുവിന്റെ താൽക്കാലിക വിസി.ഹിയറിങ്ങിന് വിളിച്ചാലും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാട് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകരെ അയക്കാനാണ് വി സി മാരുടെ നീക്കം. അതേസമയം സാങ്കേതിക സർവകലാശാല വി സി യോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചാൻസലറായ ഗവർണർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.