കിഫ്ബിയ്ക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. ഫെമ നിയമ ലംഘനം ആരോപിച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനം അനാവശ്യമായി തടസ്സപ്പെടുത്തുകയാണന്നും തുടർന്നടപടികൾ തടയണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. തുടർന്നടപടികൾ തടയണമെന്നാവശ്യപ്പെട്ട് കിഫ്ബി നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്നതിന് ഇഡിയുടെ പക്കൽ തെളിവുകളില്ലെന്നും നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് എൻഫോഴ്സ്മെന്റ് അന്വേഷണമെന്നും ഹർജിക്കാർ കോടതിയില്‍ വാദിച്ചു. എന്നാൽ സംശയങ്ങളുണ്ടെങ്കിൽ ഇഡിയ്ക്ക് അന്വേഷണം നടത്തിക്കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. കിഫ്ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.എന്നാൽ കിഫ്ബിയുടെ ധനസമാഹരണത്തിൽ ഫെമ നിയമലംഘനം നടത്തിയെന്ന സംശയമുണ്ടെന്നും വിശദമായ മറുപടി നൽകാൻ 10 ദിവസം സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.