എത്ര വലിയ സ്റ്റേജിനെയും കയ്യിലെടുക്കാൻ റിമി ടോമിയെ കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും മണിക്കൂറുകളോളം എന്റർടെയിൻ ചെയ്യിക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമിയ്ക്ക്. ഇപ്പോഴിതാ, റിമി ടോമി പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. എയർപോർട്ടിൽ നിന്നും ബഗ്ഗി കാറിൽ യാത്ര ചെയ്യുന്ന വിഡിയോയാണ് റിമി പങ്കുവച്ചത്. റിമിയ്ക്ക് ഒപ്പം നടന്മാരായ ജോജു ജോർജ്, കുഞ്ചൻ, മഞ്ജു പിള്ള, ഗായകൻ എംജി ശ്രീകുമാർ, ഭാര്യ ലേഖ എന്നിവരെയും കാണാം.
പരസ്പരം തമാശ പറഞ്ഞാണ് ഈ സംഘത്തിന്റെ യാത്ര. ഇതൊരു വെറൈറ്റി യാത്രയായിപ്പോയി എന്നാണ് റിമിയുടെ കമന്റ്. ഇടയ്ക്ക്, എയർപോർട്ടിലൂടെ നടന്നുപോകുന്ന ആസിഫ് അലിയടക്കമുള്ള താരങ്ങളെ കുറിച്ചും റിമി വീഡിയോയിൽ പറയുന്നുണ്ട്. ‘അവർക്കൊന്നും വണ്ടിയില്ല കേട്ടോ’ എന്നാണ് തമാശയായി റിമി പറയുന്നത്. ഉടനെ എത്തി കുഞ്ചന്റെ കൗണ്ടർ. ‘അവരൊന്നും നമ്മുടെയത്ര റിച്ച് അല്ലല്ലോ’. എന്തായാലും വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.








