Spread the love

കഴിഞ്ഞദിവസമാണ് നടിയും നിർമാതാവുമായ ഷീലു എബ്രഹാം യുവതാരങ്ങളായ ടോവിനോ തോമസ്, പെപ്പെ, ആസിഫ് അലി എന്നിവർക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. മൂന്നു നടന്മാർക്കും ഓണത്തിന് റിലീസ് ഉണ്ടായിരുന്നു. ഈ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മൂവരും പരസ്പരം തങ്ങളുടെ സിനിമകളെ പ്രമോട്ട് ചെയ്തുകൊണ്ട് വീഡിയോകളും ചെയ്തിരുന്നു. ഈ പ്രവർത്തി തങ്ങൾ നിർമിക്കുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രമടക്കമുള്ള മറ്റു ഓണം റിലീസ്സുകളെ അവഗണിച്ചു കൊണ്ടുള്ളതായിരുന്നു എന്ന് കുറ്റപ്പെടുത്തിയാണ് ഷീലു പ്രതികരിച്ചിരുന്നത്.

നടന്മാരുടെ പ്രമോഷൻ വീഡിയോകൾ കണ്ടാൽ ഈ മൂന്ന് സിനിമകൾ മാത്രമേ ഓണത്തിന് റിലീസിന് എത്തുന്നുള്ളൂ എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത് എന്ന് ഉന്നയിച്ചാണ് പരസ്യമായി വിമർശനമുന്നയിച്ചിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ഏറെ കുപ്രസിദ്ധി ആർജിച്ച വാക്കായ’ പവർ ഗ്രൂപ്പും’ ഷീലു തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ‘എങ്ങനെയാണ് സിനിമയിൽ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ചു തന്നതിന് നന്ദി’ എന്നായിരുന്നു ഷീലുവിന്റെ പോസ്റ്റ്‌. വൈകാതെ പോസ്റ്റ് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

എന്തായാലും പോസ്റ്റ് ചർച്ചയായതോടെ വിവാദങ്ങളിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷീലു എബ്രഹാം. വളരെ ചുരുങ്ങിയ വാക്കുകളിൽ തന്റെ സങ്കടം പരാമർശിച്ചത് ആയിരുന്നെന്നും അതിനെ വളച്ചൊടിച്ച് പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചോദ്യത്തിന്റെ ആവശ്യമില്ല എന്നും നടി വിശദീകരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് അതിനെ വളച്ചൊടിക്കരുതെന്നും ഷീലു അഭ്യര്തിച്ചു..

പോസ്റ്റ് വിവാദമായതിന് പിന്നാലെ തന്നെ ആരും വിളിച്ചിട്ടില്ലെന്നും സംഭവത്തിൽ യാതൊരു വളച്ചൊടിക്കലിന്റെയും ആവശ്യമില്ലെന്നും നടി വ്യക്തമാക്കുന്നു. പ്രസ്തുത യുവനടന്മാരുടെ സിനിമകളും നന്നാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞു. ഓണം സിനിമകൾ എന്ന് പറയുമ്പോൾ തന്നെ കോമ്പറ്റീഷൻ ഉണ്ടാകും. എല്ലാരും ആർട്ടിസ്റ്റുകൾ ആണ് ഷീലു എബ്രഹാം കൂട്ടിച്ചേർത്തു.

Leave a Reply