ഒത്തിരി പ്രതിഭകളെ വാർത്തെടുക്കുന്ന കലാ സ്ഥപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂപുര സ്കൂൾ. നൂപുര നവരാത്രി ഓൺലൈൻ ഫെസ്റ്റിവൽ 2020നു തിരിതെളിഞ്ഞു.എല്ലാ വർഷവും വിഭുലമായ ചടങ്ങുകളോടെ നടത്തുന്ന പരിപാടി ഇത്തവണ ഓൺലൈനായാണ് നടത്തപ്പെടുന്നത്.ലോകത്തിന്റെ പലകോണുകളിൽ നിന്നു വ്യത്യസ്ത കലകളിൽ വിവിധ കലാകാരന്മാർ കലാമാമാങ്കത്തിൽ പങ്കെടുക്കുന്നു.ഇരുപത്തിയാറാം തീയതിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കഥകളി,മോഹിനിയാട്ടം,കേരള നടനം ,ഓട്ടംതുള്ളൽ,ഭരതനാട്യം,കുച്ചിപ്പുടി,കതക്,ഫോക്ഡാൻസ്,കർണാടിക് ഡാൻസ്,കഥകളി മ്യൂസിക്,ഫോക് സോംഗ്,വയലിൻ,വീണ,ചെണ്ട,ഒഡീസി എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന ഈ കലാവേദിയിലേക്ക് എല്ലാ കലാസ്വാദകർക്കും സുസ്വാഗതം..നൂപുര നവരാത്രി ഉത്സവം2020