Spread the love
നോര്‍ക്ക പ്രചാരണ കാമ്പയിന്‍ താത്പര്യപത്രം ക്ഷണിച്ചു

നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ഥം വിവിധ മാധ്യമങ്ങളിലൂടെ കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിനായി ഐ.പി.ആര്‍.ഡി പാനലിലുള്ള പരസ്യഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യ പത്രങ്ങള്‍ ജനുവരി 10ന് മൂന്നു മണിക്കുള്ളില്‍ സി.ഇ.ഒ നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തയ്ക്കാട്, തിരുവനന്തപുരം എന്ന വിലാത്തില്‍ ലഭിക്കണം. വിശദാംശങ്ങള്‍ www.norkaroots.org, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. തയ്ക്കാട് നോര്‍ക്ക സെന്ററിലും സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്കിലെ പി.ആര്‍.ഡി നോട്ടീസ് ബോര്‍ഡിലും വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
നാഫി മുഹമ്മദ്‌
പി.ആർ. ഒ
നോർക്ക റൂട്ട്സ്

Leave a Reply