Spread the love

നോറോ വൈറസ്- അറിയേണ്ടതെല്ലാം –

ആഹാരത്തിലൂടെയും ജലത്തിലൂടെയും സമ്പർക്കത്തിലൂടെയും വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന ഒരു വയറിളക്കരോഗമാണ് നോറോ വൈറസ് ബാധ സാധാരണ ഗതിയിൽ അപകടകാരിയല്ലെങ്കിലും പ്രായമായവർ,ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാവാൻ സാധ്യതയുണ്ട്

*ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദി, പനി, തലവേദന, ക്ഷീണം
രണ്ടോ,മൂന്നോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ മാറാം എങ്കിലും ഏഴ് ദിവസം വരെ രോഗിയിൽനിന്നും രോഗം പകരാൻ സാധ്യതയുണ്ട്

*രോഗ പ്രതിരോധത്തിന്
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക

ഭക്ഷണം, പാത്രങ്ങൾ എന്നിവ പങ്കുവെക്കാതിരിക്കുക

ഭക്ഷണത്തിനു മുൻപും ശേഷവും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പിട്ട് വൃത്തിയായി കഴുകുക

വ്യക്തിശുചിത്വം പാലിക്കുക പച്ചക്കറികൾ,പഴങ്ങൾ എന്നിവ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക

Leave a Reply