ദക്ഷിണ കൊറിയയ്‌ക്കെതിരെ മിസൈലുകൾ വർഷിച്ച് ഉത്തരകൊറിയ. 23 മിസൈലുകൾ തൊടുത്തുവിട്ടതായി മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആളുകളോട് എത്രയും വേഗം അതിർത്തി പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ ഇടത്തിലേക്ക് മാറണമെന്ന് ദക്ഷിണ കൊറിയൻ അധികൃതർ മുന്നറിയിപ്പ് നൽകി. ജെ-അലർട്ട് എമർജൻസി ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പ്രകാരം മധ്യ ജപ്പാലിനിലെ മിയാഗി, യമഗാത,നിഗാത പ്രവിശ്യയിൽ താമസിക്കുന്നവരോട് വീടുകളിൽ തന്നെ കഴിയണണെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസം നടത്തുന്നതിന് മറുപടിയായാണ് ഉത്തരകൊറിയയുടെ മിസൈൽ ആക്രമണം. ബുധനാഴ്ച രാവിലെ മുതലാണ് ആക്രമണം ആരംഭിച്ചത്.