ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ.ഉത്തര കൊറിയൻ മുൻ നേതാവ് കിം ജോംഗ് ഇലിന്റെ ഓർമദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് 11 ദിവസത്തേക്ക് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. 1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇൽ ആയിരുന്നു.11 ദിവസം നീണ്ടുനിൽക്കുന്ന ഈ ദുഃഖാചരണ കാലയളവിൽ വിലക്കുകൾ ലംഘിച്ചാൽ അത്തരക്കാരെ അറസ്റ്റ് ചെയ്യും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങൾക്കും, പിറന്നാൾ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്ക് ബാധകമാണ്.