ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പിറന്ന വിക്രമില്ഉലകനായകൻ കമലഹാസൻ നായകൻ ആയപ്പോൾ ക്ലൈമാക്സിൽ നടൻ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. വിക്രം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും റോളക്സ്എന്ന കഥാപാത്രത്തിന്റെ തുടർച്ചയ്ക്കുമായി ലോകേഷ്, കമൽഹാസൻ, സൂര്യ എന്നിവരോട് മൂവരുടെയും ഫ്രാൻസ് നിരന്തരം ആവശ്യം ഉന്നയിക്കാറും ഉണ്ടായിരുന്നു. ഇപ്പോഴിതാ ലോകേഷ്കനകരാജിന്റെ ചിത്രം കൈതിയുടെ രണ്ടാം ഭാഗത്തില്‍ റോളക്സ് ഉണ്ടാകുമെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവേയാണ് റോളക്സ് നെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തല്‍. നേരത്തെ കൈതിയിലെ നായകൻ കാര്‍ത്തിയും റോളക്സിനെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു.
റോളക്സിനെ വൈകാതെ താൻ കാണുമെന്ന് പറയുകയായിരുന്നു നടൻ കാര്‍ത്തി. അതായത് കാര്‍ത്തിയുടെ കഥാപാത്രം ഡില്ലി സഹോദരൻ അവതരിപ്പിച്ച റോളക്സിനെ കാണുമെന്ന് സാരം. കൈതി 2വില്‍ എന്തായാലും സൂര്യയുടെ റോളക്സ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലുമാണ് ആരാധകര്‍.സംവിധായകൻ സിരുത്തൈ ശിവയുടെ കങ്കുവ സിനിമയിലെ ഗാനം നേരത്തെ പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നും നിര്‍മാതാവ് വ്യക്തമാക്കിയതും ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കങ്കുവ രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കുമെന്നും ചിത്രത്തിന്റെ നിര്‍മാതാവ് സൂചിപ്പിച്ചു. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ഝാനവേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.