Spread the love
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; , രാഹുൽ ഗാന്ധിക്കെതിരെ ഇഡി

ഇ ഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ വിശദീകരണം. എന്നാൽ തൻറെ ഊർജ്ജത്തിൽ ഉദ്യോഗസ്ഥർ അത്ഭുതം പ്രകടിപ്പിച്ചെന്ന് രാഹുൽ അവകാശപ്പെട്ടിരുന്നു.
ഇഡിയെ ഭയമില്ലെന്ന് രാഹുൽ ഗാന്ധി. എത്ര മണിക്കൂർ ചോദ്യം ചെയ്താലും ഭയക്കില്ല. ഇഡി ഒന്നുമല്ല. കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇനി ഈയാഴ്ച ചോദ്യം ചെയ്യില്ലെന്ന് ഇഡി. നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂർ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുൽ ഇഡി ഓഫീസിൽ നിന്നും മടങ്ങിയത്.

Leave a Reply