Spread the love

ഒടുവില്‍ റഷ്യന്‍ വോഡ്കയ്ക്കും പിടിവീണു. മദ്യവില്‍പനശാലകളില്‍ റഷ്യന്‍ വോഡ്കയ്ക്ക് നിരോധനമേര്‍പ്പെടുത്തിയും ഇറക്കുമതി നിരോധിച്ചും രാജ്യങ്ങള്‍ പ്രതിരോധം തീർക്കുന്നു. എന്നാൽ റഷ്യന്‍ ബ്രാന്‍ഡെന്ന തെറ്റിദ്ധരിക്കപ്പെട്ട സ്മിര്‍ണോഫിനും സ്റ്റോളി വോഡ്കയ്ക്കും നഷ്ടമേറെ. ഡിയാജിയോ എന്ന ബ്രിട്ടീഷ് കമ്പനി ഉത്പാദിപ്പിക്കുന്ന ഒട്ടനവധി ബ്രാന്‍ഡുകളിലൊന്നാണ് സ്മിര്‍ണോഫ്. അതിനാൽ തന്നെ ‘അഭിമാനത്തോടെ അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്നു’, എന്ന സന്ദേശമാണ് സ്മിര്‍നോഫിന്റെ വെബ്‌സൈറ്റ് തുറക്കുന്നവരെ കാത്തിരിക്കുന്നത്. റഷ്യയില്‍ നിന്ന് പലായനം ചെയ്ത വ്‌ളാദിമിര്‍ സ്മിര്‍ണോഫാണ് ഈ ബ്രാന്‍ഡിന്റെ സ്ഥാപകന്‍.

ലാത്വിയയിലെ റിഗ്ഗയിൽ നിർമിക്കപ്പെടുന്ന സ്റ്റോലി വോഡ്ക, യുഎസ് ആല്‍ക്കഹോള്‍ ആന്‍ഡ് ടൊബാക്കോ ടാക്‌സ് ആന്‍ഡ് ട്രേഡ് ബ്യൂറോയില്‍ ലാത്വിയന്‍ ഉത്പന്നമായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘യൂറോപ്പിലെ സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. യുക്രൈനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം. യുക്രൈനിനെ സ്വതന്ത്രരാക്കുക’, റഷ്യന്‍ ബ്രാന്‍ഡാണെന്ന സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രചരണത്തില്‍ സ്റ്റോളി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കുന്നു.

ബെലുഗ, ഹാമ്മര്‍ ആന്‍ഡ് സിക്കിള്‍, ഇംപീരിയ, മാമൊന്റ്, ഓര്‍ഗാനിക്ക, റഷ്യന്‍ സ്റ്റാന്‍ഡേര്‍ഡ്, ഇസ്ഡ്.വൈ.ആര്‍ എനീ ഏഴ് റഷ്യന്‍ വോഡ്ക ബ്രാന്‍ഡുകള്‍ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് വിര്‍ജീനിയ. പേരിലെ റഷ്യന്‍ ബന്ധം ഒരിക്കല്‍ നേട്ടമായി കരുതിയ പല മദ്യ കമ്പനികളും ഇപ്പോള്‍ ജനരോഷം ഭയന്ന് യുക്രൈന്‍ അനുകൂല നിലപാട് വ്യക്തമാക്കാനുള്ള ശ്രമത്തിലാണ്.

Leave a Reply