തുടച്ചയായ പരാജയങ്ങൾക്കും തുടരെ വന്ന കേസ് നൂലാമാലകൾക്കും ശേഷം മലയാള സിനിമയിലേക്ക് മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ് നിവിൻ പോളി. ഒരു ഇടവേളയ്ക്കു ശേഷമെത്തിയ മനിവിൻ പോളിയുടെ മേക്കോവർ ചിത്രങ്ങൾ കുറച്ചുകാലം മുൻപ് സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായിരുന്നു. സമീപകാലത്തായി ഏറെ ബോഡി ഷേമിംഗ് കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന നടന്റെ മേക്ക് ഓവർ ഏറ്റെടുത്ത പ്രേക്ഷകർ പുതിയ സ്ക്രിപ്റ്റ് സെലെക്ഷനെയും താരത്തിന്റെ ഡെഡിക്കേഷനേയുമെല്ലാം വലിയ വാർത്തയാക്കിയിരുന്നു. ഇപ്പോഴിതാ സ്ക്രിപ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല, ജീവിതശൈലിയിലും നിവിൻ മാറ്റങ്ങൾ വരുത്തുകയാണ് താരം. കൊച്ചിയിൽ 15 കോടി വിലവരുന്ന ഫ്ലാറ്റ് വാങ്ങിയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.
തേവരയിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വിശാലമായ വാട്ടർഫ്രണ്ട് അപ്പാർട്ട്മെന്‍റ് താരം സ്വന്തമാക്കിഎന്നാണ് സൂചന. പുറത്തുവരുന്ന വാർത്തകൾ ശെരിയാണെങ്കിൽ മലയാള സിനിമാ താരങ്ങളിൽ ഏറ്റവും ലക്ഷ്യൂറിയസ് വീടിന്റെ ഉടമയാകും നിവിൻ പോളി എന്ന കാര്യത്തിൽ സംശയം വേണ്ട. കല്യാൺ ഡെവലപ്പേഴ്‌സ് ഡെവലപ്പ് ചെയ്‌ത എക്‌സ്‌ക്ലൂസീവ് പ്രോജക്റ്റിന്‍റെ ഭാഗമാണ് നിവിൻ സ്വന്തമാക്കിയ വീട് എന്നാണ് സൂചന. പ്രൈവറ്റ് ഡെക്ക്, ബാക്ക് വാട്ടർ സീനറികൾ , പ്രൈവസി — എല്ലാം ഒന്ന്ചേർന്ന് കൊച്ചിയിലെ ഏറ്റവും ആഡംബരപൂർണമായ വീടാണിതെന്നാണ് റിപ്പോർട്ടുകൾ








