യൂട്യൂബ് വ്‌ളോഗുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ്കാര്‍ത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ താരത്തിന് സാധിച്ചു. അതുവഴിയാണ് ഒരുചിരി ഇരുചിരി ബംബര്‍ ചിരി എന്ന ഷോയുടെ ആങ്കറാവാനുള്ള അവസരവും കിട്ടിയത്. അപ്പോഴും യൂട്യൂബ് വീഡിയോകളുമായി കാര്‍ത്തിക് സൂര്യ പഴയതിലും അധികം സജീവമാണ്.
കാര്‍ത്തിക് സൂര്യയുടെ കല്യാണമാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ച. ഒരിക്കല്‍ പെണ്ണുകാണല്‍ വരെ കഴിഞ്ഞ് മുടങ്ങിപ്പോയ കല്യാണമാണ്. അത് താരത്തിന് വലിയൊരു ഹാര്‍ട്ട്‌ബ്രേക്ക് ആയിരുന്നു. ഇപ്പോള്‍ അമ്മാവന്റെ മകള്‍ വര്‍ഷയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സര്‍പ്രൈസ് ആയി ആ വാര്‍ത്ത പുറത്തുവിട്ടതൊക്കെ ആരാധകര്‍ക്കും ആഘോഷമായിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് വീഡിയോ ചാറ്റില്‍ വര്‍ഷയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ കാര്‍ത്തിക് സൂര്യ വാചാലനായി.
കാര്‍ത്തിക് സൂര്യയുടെ ലൈവൊക്കെ വര്‍ഷ കാണാറുണ്ടോ എന്ന് ഒരു ആരാധിക ചോദിച്ചു, കാണുന്നുണ്ടെങ്കില്‍ അവള്‍ വിളിക്കട്ടെ എന്നായി കാര്‍ത്തിക്. അധികം വൈകാതെ വിളിക്കുകയും ചെയ്തു. കാണുന്നുണ്ട്, എല്ലാവര്‍ക്കും ഹായി, ബായ് എന്ന് പറഞ്ഞ് വര്‍ഷ പോകുകയും ചെയ്തു.കാര്‍ത്തിക്കേട്ടന്റെ വീഡിയോയ്‌ക്കൊക്കെ ഫുള്‍ സപ്പോര്‍ട്ടാണെങ്കിലും വീഡിയോയില്‍ വരാന്‍ താത്പര്യമില്ല എന്ന് നിശ്ചയത്തിന്റെ അന്ന് തന്നെ വര്‍ഷ പറഞ്ഞിരുന്നു. അനാവശ്യമായി വര്‍ഷയെ വലിച്ചിഴയ്ക്കില്ലെന്നും, അച്ഛനും അമ്മയും ഇടയ്ക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതു പോലെ വര്‍ഷയും വന്നു പോകുക മാത്രമേയുള്ളൂ എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.
കാര്‍ത്തിക് സൂര്യ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോള്‍, നിശ്ചയമൊക്കെ കഴിഞ്ഞു, ശരിക്കും ഇപ്പോഴാണ് ഞാന്‍ ഹാപ്പി എന്ന് താരം പറയുന്നു. വീടു പണി എവിടെ വരെ എത്തി എന്ന ചോദ്യവും ഒരുപാട് വന്നു. വീടു പണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ പൂശ് നടക്കുന്നു. പുതിയ വീടിന്റെ പണി തീര്‍ന്നതിന് ശേഷമായിരിക്കും വിവാഹം. മഹാലക്ഷ്മിയെ പോലെ ആ വീട്ടിലേക്ക് വര്‍ഷയെ കൊണ്ടു പോകും എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.