Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ ഇക്കഴിഞ്ഞ 30-ാം പിറന്നാളിന് അഹാന ബിഎംഡബ്ല്യു എക്സ് 5 എസ്‌യുവി വാങ്ങിയിരുന്നു. മുപ്പതുവയസിൽ 1.05 കോടിയുടെ ആഢംബര കാർ സ്വന്തമാക്കിയത്. എന്നാൽ കാർ മാത്രമല്ല ഒരു വീടും അഹാന വാങ്ങിയെന്നാണ് വിവരം. തന്റെ പിറന്നാൾ വ്ലോഗിലാണ് അഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.

അഹാനയുടെ വാക്കുകൾ..

‘ഒരുപാട് അർത്ഥവത്തായ നല്ല ബന്ധങ്ങൾ ഇതിനിടെ എനിക്ക് ഉണ്ടാക്കാൻ പറ്റി. പ്രണയം കണ്ടെത്താൻ കഴിഞ്ഞു. എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിച്ചു. നല്ലൊരു കാർ വാങ്ങിച്ചു. കുറച്ചധികം യാത്ര ചെയ്യാൻ പറ്റി’

അതേസമയം അടുത്തിടെ അഹാനയും അമ്മ സിന്ധുവും സഹോദരിമായ ഇഷാനിയും ഹൻസികയും ചേർന്ന് ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചിരുന്നു. ഇന്ത്യയിലെ പല ഭാഗങ്ങളിലും യാത്ര ചെയ്യുന്ന സമയത്ത് തങ്ങൾക്ക് വേണ്ടി സാരികൾ വാങ്ങുമ്പോൾ എക്സ്ട്രാ പീസുകളെടുത്ത് വിൽപന നടത്തുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. അതിനാൽത്തന്നെ വളരെ ലിമിറ്റഡ് സാരികളാണ് വിൽക്കുന്നത്. എന്നാൽ ഇവയ്ക്കൊക്കെ വളരെ വിലക്കൂടുതലാണെന്നും സാധാരണക്കാർക്ക് വാങ്ങാൻ കഴിയില്ലെന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു.

Leave a Reply