അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിനെ ചുറ്റിപ്പറ്റിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ മുറുകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് സ്വർണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രേണു വിഷുവിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് വലിയ വിമർശനങ്ങൾ നേടി കൊടുത്തിരുന്നു. ഇതിൽ പ്രതികരിച്ചാണ് ഇപ്പോൾ സ്വപ്ന സുരേഷും രംഗത്തെത്തിയിരിക്കുന്നത്.
‘ഇതാണോ 2025ലെ പുതിയ വിഷു? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്ന് അഭ്യർഥിക്കുന്നു. ആൺകുട്ടികൾ അങ്ങനെ പറയുന്നു. എന്റെ പൊക്കിൾ കാണിച്ചാൽ അമ്മ എന്നെ കൊല്ലുമെന്ന്, കഷ്ടം, വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല. നിങ്ങളുടെ മണ്ടത്തരം വിൽക്കരുത്. ഭഗവാൻ കൃഷ്ണനെ വിചിത്രമായ ചില സൃഷ്ടികൾ കൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയില്ല’ സ്വപ്ന സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു
അതേസമയം വിഷയത്തിൽ രേണുവിനെതിരെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയ സ്വപ്നയെ ന്യായീകരിച്ച് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും സ്വപ്നയ്ക്കെതിരെ അഭിപ്രായം പറയുന്നവരും ചുരുക്കമല്ല. രേണുവിനെ വിമർശിക്കാൻ സ്വപ്നയ്ക്ക് എന്ത് യോഗ്യത, രേണു അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ പക്ഷേ ഒരു നാടിനു മുഴുവൻ ചീത്തപ്പേര് വാങ്ങിച്ചു നൽകിയ ആളാണ് സ്വപ്നം എന്നും നീളുന്നു മോശം കമന്റുകൾ.