Spread the love

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെയാണ് വേടന്‍ എത്തിയത്. 2021-2023 കാലഘട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്തായാലും കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ താരത്തെ ചോദ്യം ചെയ്ത വിട്ടയക്കുകയായിരുന്നു. അതേസമയം ചോദ്യംചെയ്യൽ ഇന്നും തുടരും.

നിരോധിത ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടതും പിന്നാലെ വന്ന ആനക്കൊമ്പ് കേസും മറ്റു വിവാദങ്ങളുമെല്ലാം ഒരു വിധത്തിൽ നേരിട്ട് വീണ്ടും സംഗീത വേദികളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ വേടൻ തിരിച്ചുവരവ് നടത്തുന്നതിനിടെ ആയിരുന്നു തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് യുവതിയുടെ പരാതിയുമായുള്ള രംഗപ്രവേശനം. എന്നാൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പോലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണ് ബലാത്സംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടൻ മൊഴി നൽകിയെന്നാണ് അറിയുന്നത്.

Leave a Reply