കൊല്ലം∙ ഉത്ര വധക്കേസ് വിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ കുടുംബം. ശിക്ഷാനിയമത്തിലെ പിഴവാണ് ഇത്തരം കുറ്റവാളികളെ ഉണ്ടാക്കുന്നതെന്നും ഉത്രയുടെ അമ്മ മണിമേഖല. വധശിക്ഷ ഒഴിവാക്കിയതിനെതിരെ അപ്പീൽ നൽകുമെന്ന് അവർ പറഞ്ഞു. എന്നാൽ ശിക്ഷ തെളിവില്ലാതെയാണെന്നും അപ്പീൽ നൽകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.