കെ. സുരേന്ദ്രന് നോട്ടീസ്
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നോട്ടീസ്. കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ആണ് ചോദ്യം ചെയ്യലിന് കെ. സുരേന്ദ്രന് നോട്ടീസ് നൽകിയത്.
ചൊവ്വാഴ്ച രാവിലെ 10ന് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിന് ഹാജരാവണം. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിൽ നേരിട്ട് എത്തിയാണ് നോട്ടീസ് നൽകിയത്.