ഇന്ത്യ റിസർവ് ബറ്റാലിയനിൽ (റഗുലർ വിഭാഗം) പൊലീസ് കോൺസ്റ്റബിൾ, ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് ഉൾപ്പെടെ 40 തസ്തികയിൽ ഒക്ടോബർ അവസാനം പിഎസ്‌സി വിജ്ഞാപനം പുറത്തിറങ്ങും.
നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ളഎൻസിഎ വിജ്ഞാപനങ്ങളുമുണ്ട്.
പ്രധാന തസ്തികകൾ:
∙ജനറൽ സംസ്ഥാനതലം: മ്യൂസിയം–മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ്, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), ആരോഗ്യ വകുപ്പിൽ റേഡിയോഗ്രഫർ, ഭൂഗർഭജല വകുപ്പിൽ ഇലക്ട്രീഷ്യൻ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്ലാന്റ് എൻജിനീയർ ഇലക്ട്രിക്കൽ (ജനറൽ/സൊസൈറ്റി വിഭാഗം), പൊലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിഭാഗം) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് (ജനറൽ/സൊസൈറ്റി വിഭാഗം) പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷനിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, അഗ്രോ മെഷിനറി കോർപറേഷനിൽ സെക്യൂരിറ്റി അസിസ്റ്റന്റ്, കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫീൽഡ് ഓഫിസർ (ജനറൽ/സൊസൈറ്റി വിഭാഗം).
∙ജനറൽ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (കൊല്ലം) ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്)-തമിഴ് മീഡിയം, വിദ്യാഭ്യാസ വകുപ്പിൽ (മലപ്പുറം, കോഴിക്കോട്) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, കാർഷികവികസന–കർഷകക്ഷേമ വകുപ്പിൽ (പാലക്കാട്) ഫിറ്റർ.
∙സ്പെ.റി. സംസ്ഥാനതലം: വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ സീനിയർ–ഫിസിക്സ്, കെമിസ്ട്രി (എസ്ടി).
∙സ്പെ.റി. ജില്ലാതലം: ആരോഗ്യ വകുപ്പിൽ (പത്തനംതിട്ട) ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (എസ്ടി), പൊലീസ് വകുപ്പിൽ (ആംഡ് പൊലീസ് ബറ്റാലിയൻ) ഹവിൽദാർ (എസ്ടി, വിവിധ ജില്ലകൾ), വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് എച്ച്ഡിവി (എസ്‌സി/എസ്ടി, വിവിധ ജില്ലകൾ).
∙എൻസിഎ സംസ്ഥാനതലം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ സുവോളജി (എസ്ഐയുസി നാടാർ), അസി. പ്രഫസർ മാത്തമാറ്റിക്സ് (എസ്‌സി), വനം വകുപ്പിൽ ഫോറസ്റ്റ് റേഞ്ചർ (എസ്ടി), ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റൻഷൻ ഓഫിസർ (ഹിന്ദു നാടാർ, ധീവര, എസ്‌സിസിസി), സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷനിൽ സോയിൽ സർവേ ഓഫിസർ/റിസർച് അസിസ്റ്റന്റ്/കാർട്ടോഗ്രഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (എസ്‌സി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ജൂനിയർ (എസ്ടി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്– 2 (ഒബിസി)., റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 ഓർത്തോട്ടിക്സ് (ഈഴവ/തിയ്യ/ബില്ലവ), മൈനിങ് ആൻ ജിയോളജിയിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (എസ്‌സി), ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ (ഹിന്ദു നാടാർ), ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (എസ്ടി, എസ്‌സിസിസി), കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ അസിസ്റ്റന്റ് (എസ്‌സി), കോഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ പ്യൂൺ അറ്റൻഡർ (ജനറൽ, സൊസൈറ്റി വിഭാഗം).
എൻസിഎ ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ (കണ്ണൂർ) ഹൈസ്കൂൾ ടീച്ചർ ഉറുദു (എൽസി/എഐ), വിദ്യാഭ്യാസ വകുപ്പിൽ (കാസർകോട്) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം (എസ്‌സി), വിദ്യാഭ്യാസ വകുപ്പിൽ (വിവിധ ജില്ലകൾ) പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, എൽപിഎസ് (വിശ്വകർമ, എസ്ഐയുസി നാടാർ, ഒബിസി), പട്ടികജാതി വികസന വകുപ്പിൽ (പാലക്കാട്) മെയിൽ വാർഡൻ (ഈഴവ/തിയ്യ/ബില്ലവ).