മലയാളത്തിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പുതിയ സാങ്കേതികത്തികവോടെ റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങുന്ന സിനിമകൾക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളായ ‘സ്‌ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ തുടങ്ങിയ സിനിമകൾ റീ റിലീസ് ചെയ്തപ്പോൾ ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുണ്ടാക്കാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രം റീ റിലീസിന് തയ്യാറെടുക്കുകയാണ്. രഞ്ജിത്തിന്റെ സംവിധാനത്തിൽ 2009ൽ പുറത്തിറങ്ങിയ ‘പാലേരിമാണിക്യം- ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ സെപ്റ്റംബർ 20 ന് വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും. പുതിയ ശബ്ദ സാങ്കേതിക മികവോടെ 4k അറ്റ്മോസിലാണ് ചിത്രം പ്രദർശനത്തിനെത്തുക.