Spread the love

ഇനി വിദേശയാത്രയ്ക്ക് രാജ്യാന്തര മാനദണ്ഡം പാലിച്ചുള്ള വാക്സീൻ സർട്ടിഫിക്കറ്റ്;ജനനത്തീയതിയും ഉൾപ്പെടുത്തും.


ന്യൂഡൽഹി : വിദേശയാത്ര നടത്തുന്നവർക്കു രാജ്യാന്തര മാനദണ്ഡം പാലിച്ചുള്ള വാക്സീൻ സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. 2 ഡോസ് വാക്സീൻ എടുത്തവരുടെ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറിനു പുറമേ ജനനത്തീയതി കൂടി ഉൾപ്പെടുത്താനുള്ള സൗകര്യമാണു നിലവിൽ വന്നത്.

നടപടി ക്രമങ്ങൾ

•മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക.
• ‘ഇന്റർനാഷനൽ ട്രാവൽ സർട്ടിഫിക്കറ്റ്’ എന്ന ഓപ്ഷൻ തുറക്കുക.
• അടുത്ത പേജിൽ ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നിവ നൽകുക.
• സത്യപ്രസ്താവനയോടു ചേർന്നുള്ള ബോക്സ് ടിക് ചെയ്ത ശേഷം ‘Submit Request’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
• അപേക്ഷ നൽകിയെന്നു കാണിച്ച് ഫോണിൽ എസ്എംഎസ് ലഭിക്കും. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
• നിശ്ചിത സമയത്തിനു ശേഷം കോവിനിൽ വീണ്ടും ലോഗിൻ ചെയ്ത് ‘ട്രാക്ക് റിക്വസ്റ്റ്’ എന്ന ഭാഗം നോക്കിയാൽ അപേക്ഷ അംഗീകരിച്ചോയെന്ന് അറിയാം.
• അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് ‘ഇന്റർനാഷനൽ ട്രാവൽ സർട്ടിഫിക്കറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പുതിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
• ഒരു തവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
സർട്ടിഫിക്കറ്റിന്റെ മുകളിൽ 11 അക്ക സർട്ടിഫിക്കറ്റ് ഐഡിയായിരിക്കും.വാക്സീന്റെ പേരിനു പുറമേ വാക്സീൻ ടൈപ്പ്, നിർമാതാക്കൾ എന്നിവയുടെ വിവരങ്ങളും ഉൾപ്പെടുത്തും.
ഏറ്റവും താഴെ ‘This certificate is compliant with WHO-DDCC:VS data dictionary’ എന്ന അടിക്കുറിപ്പ് എന്നിവയാണ് പ്രധാന മാറ്റങ്ങൾ. വാക്സിനേഷൻ കേന്ദ്രത്തിന്റെ വിവരങ്ങൾ, ഐഡി കാർഡ് നമ്പർ, പ്രാദേശിക ഭാഷകളിലുള്ള എഴുത്തുകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply