Spread the love

വനിതകൾക്ക് വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് അഞ്ചുവർഷ തിരിച്ചടവ് കാലാവധിയിൽ 6 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നൽകുക. കൂടാതെ മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സിഡിഎസിന് മൂന്നു മുതൽ മൂന്നര ശതമാനം പലിശ നിരക്കിൽ 1.5 കോടി രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. സിഡിഎസിന് കീഴിലുള്ള എസ് എച്ച് ജികൾക്ക് പത്തുലക്ഷം രൂപ വരെയും ഹരിത കർമ്മ സേന/ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് ആറ് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകൾക്കും വിശദവിവരങ്ങൾക്കും www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9496015013

Leave a Reply