Spread the love


ഇനി ഡൗൺലോഡ് ചെയ്യാം, വാക്സീൻ ഫൈനൽ സർട്ടിഫിക്കറ്റ്.


തിരുവനന്തപുരം : കോവിഡ് വാക്സീന്റെ ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിന്റെയും ബാച്ച് നമ്പറും തീയതിയും ഉൾപ്പെട്ട ഫൈനൽ സർട്ടിഫിക്കറ്റ് ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങി. ഒന്നാം ഡോസ് വാക്‌സീൻ എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പറും രണ്ടാം ഡോസ് എടുത്തവർക്ക് ആ ഡോസിന്റെ ബാച്ച് നമ്പറും തീയതിയുമാണ് ഇതുവരെ ലഭ്യമായിരുന്നത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പാസ്‌പോർട്ട് നമ്പർ ചേർക്കാനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയവർക്കു തിരുത്താനും കോവിൻ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. എന്നാൽ,കോവിഡ് സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്തുന്നതു സൂക്ഷ്മതയോടെ ചെയ്യണം. തിരുത്ത് ഒറ്റത്തവണ മാത്രമായിരിക്കും.വീണ്ടും തെറ്റു സംഭവിച്ചാൽ തിരുത്താനാകില്ല.

തിരുത്തൽ ഇങ്ങനെ 

കോവിൻ വെബ്‌സൈറ്റിലെ https://selfregistration.cowin.gov.in എന്ന ലിങ്കിൽ പ്രവേശിക്കുക. വാക്‌സിനേഷനായി റജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പർ നൽകി ഗെറ്റ് ഒടിപി ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ഒടിപി നമ്പർ അവിടെ ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്യുമ്പോൾ റജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വരും. വലതുവശത്തു മുകളിൽ കാണുന്ന റെയ്‌സ് ആൻ ഇഷ്യുവിൽ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്‌ഷൻ ഇൻ മൈ സർട്ടിഫിക്കറ്റ്, മെർജ് മൈ മൾട്ടിപ്പിൾ ഡോസ്, ആഡ് മൈ പാസ്‌പോർട്ട് ഡീറ്റെയിൽസ്, റിപ്പോർട്ട് അൺനോൺ മെംബർ റജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകൾ കാണിക്കും. പേര്, വയസ്സ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പർ എന്നിവ തിരുത്താൻ കറക്‌ഷൻ ഇൻ മൈ സർട്ടിഫിക്കറ്റിൽ ക്ലിക്ക് ചെയ്യുക. മതിയായ തിരുത്തലുകൾക്കു ശേഷം സബ്മിറ്റ് ചെയ്യാം.∙ ബാച്ച് നമ്പർ ലഭിക്കാൻ
വാക്‌സീൻ നൽകിയ തീയതിയും ബാച്ച് നമ്പറുമുള്ള ഫൈനൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ കോവിൻ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കിൽ പോയി ഒടിപി നമ്പർ നൽകി പ്രവേശിക്കുക. അക്കൗണ്ട് ഡീറ്റെയിൽസിൽ റജിസ്റ്റർ ചെയ്തവരുടെ പേരു വിവരങ്ങൾ കാണിക്കും. അതിനു വലതുവശത്തായി കാണുന്ന സർട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം.ഒപ്പം,നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും സർട്ടിഫിക്കറ്റ് എടുത്തിട്ടുള്ളതായി അക്കൗണ്ട് ഡീറ്റെയിൽസിൽ കാണിച്ചാൽ റിപ്പോർട്ട് അൺനോൺ മെംബർ റജിസ്‌റ്റേഡ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അത് ഡിലീറ്റ് ചെയ്യാം. കൂടാതെ ഒരു നമ്പറിലൂടെ 4 സർട്ടിഫിക്കറ്റ് ലഭിക്കും.ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് 4 പേർക്കു വരെയാണു വാക്സിനേഷനായി റജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഈ 4 പേരുടെയും വിവരങ്ങൾ തിരുത്താനോ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ ഇതേ നമ്പർ തന്നെ മതിയാകും.സംശയനിവൃത്തിക്ക്: ദിശ, ഫോൺ: 104, 1056.

Leave a Reply