സംയുക്തയോട് ചോദിച്ചത് നഗ്നചിത്രം; അനുശ്രീയോട് ഹോട്ട് ഫോട്ടോ- താരങ്ങൾ ചെയ്തത് കണ്ടോ?
സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് മലയാളത്തിലെ യുവനായികമാരിൽ പലരും. ഫോട്ടോകളും സിനിമാ വിശേഷങ്ങളും
വ്യക്തിപരമായ വിവരങ്ങളും ഫിറ്റ്നസ് ചലഞ്ചും വരെ പലരും നടത്താറുണ്ട്. അധിക്ഷേപ കമന്‍റുകളുമായി എത്തുന്ന ആരാധകർക്ക്
താരങ്ങൾ നല്ല മറുപടി കൊടുക്കുന്നതും ചർച്ചയാവാറുണ്ട്.
നടിമാരായ സംയുക്തമേനോനും അനുശ്രീക്കും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം നേരിടേണ്ടി വന്ന അനുഭവങ്ങൾ
ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സംയുക്തമേനോനോട് ചാറ്റിൽ വന്ന് നഗ്ന ചിത്രം ആവശ്യപ്പെട്ടിരിക്കുകയാണ്
ഒരു വിരുതൻ. താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ആളാണ് ഇത്. വസ്ത്രത്തിന്‍റെ ഇമോജികൾ ടൈപ്പ് ചെയ്ത്, അതില്ലാതെ
ഒരു ചിത്രം തരൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്.
സമാനമായ അനുഭവമാണ് നടി അനുശ്രീക്കും ഉണ്ടായത്. പുതിയ ഫ്ലാറ്റ് വാങ്ങിയതും സഹോദരന്‍റെ കുഞ്ഞിനൊപ്പം സമയം
ചിലവഴിക്കുന്നതും എല്ലാം താരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ആരാധകരോട്
സംവദിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു ആരാധകന്‍റെ ചോദ്യം വന്നത്. ഒരു ഹോട്ട് ചിത്രം പോസ്റ്റ് ചെയ്യാമോ
എന്നാണ് ചോദിച്ചത്. ആരാധകനെ നിരാശനാക്കാതെ ഒരു ചൂടൻ ചിത്രം തന്നെ അനുശ്രീ പോസ്റ്റ് ചെയ്തു. കാസറോളിൽ ആവി
പറക്കുന്ന ദോശയുടെ ചിത്രം. താരത്തിന്‍റെ ഹ്യൂമർ സെൻസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
തീവണ്ടിയിൽ ടൊവിനോതോമസിന്‍റെ നായികയായി എത്തിയാണ് സംയുക്തമേനോൻ ശ്രദ്ധിക്കപ്പെട്ടത്. ജയസൂര്യ നായകനായ
വെള്ളത്തിലെ ശക്തമായ കഥാപാത്രമായാണ് അവസാനം എത്തിയത്. സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന വി.കെ.പ്രകാശ് ചിത്രം
എരിഡയാണ് സംയുക്തയുടെ അടുത്ത ചിത്രം. ലാൽ ജോസിന്‍റെ ഡയമൺഡ് നെക്കലേസിൽ ഫഹദ് ഫാസിലിന്‍റെ നായികയായി എത്തിയ അനുശ്രീ മോഹൻലാലിന്‍റെ ഒപ്പം
ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം നടത്തി.